Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പാക് മണ്ണിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം; ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട തീവ്രവാദികൾ കൊല്ലപ്പെട്ടു
പാക് മണ്ണിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം; ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട തീവ്രവാദികൾ കൊല്ലപ്പെട്ടു

പാക് മണ്ണിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം; ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട തീവ്രവാദികൾ കൊല്ലപ്പെട്ടു

by Editor

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം. ഭീകര സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം തലവൻ മുഫ്തി അബ്ദുൾ ബാഖി നൂർസായി അജ്ഞാതർ വെടിവെച്ച് കൊന്നു. ക്വറ്റയിലെ എയർപോർട്ട് റോഡിലായിരുന്നു ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ബാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കഴിഞ്ഞ ദിവസം ലഷ്കർ ത്വയ്ബ നേതാവ് ഹാഫിസ് സയീദിന്റെ വിശ്വസ്തനായ അബു ഖത്തൽ അജ്ഞാതരുടെ തോക്കിനിരയായിരുന്നു. ശനിയാഴ്ച്ച രാത്രി ഭീകരർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ആണ് ഖത്തൽ കൊല്ലപ്പെട്ടത്. ഭീകരപ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നതിനിടെ, അപ്രതീക്ഷിതമായി അജ്ഞാതർ ആക്രമണം നടത്തുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്ന ഹാഫിസ് സയീദിന്റെ വലങ്കൈ എന്നറിയപ്പെട്ട ഖത്തൽ, ജമ്മു-കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ആളാണ്.

ജമ്മു-കശ്മീരിലെ ആക്രമണങ്ങൾക്കുള്ള ചുമതല നേരിട്ട് ഏറ്റെടുത്തിരുന്ന ഖത്തൽ, ലഷ്കറിന്റെ ഓപ്പറേഷൻ കമാൻഡറായിരുന്നു. കഴിഞ്ഞ ജൂൺ ഒമ്പതിന്, കശ്മീരിലെ ശിവഖോരി ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് പോയ സംഘത്തിന്റെ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയതും ഖത്തലാണെന്ന് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിക്കുന്നു.

2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ ഖത്തലിന്റെ പേര് ഉൾപ്പെട്ടിരുന്നു. അതിർത്തി ഗ്രാമങ്ങളിൽ ഒളിച്ചുതാമസിച്ച ഖത്തൽ, യുവാക്കളെ ഭീകരസംഘത്തിൽ ചേർക്കാൻ പ്രേരിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ, ഇന്ത്യയുടെ ശത്രുക്കളായി അറിയപ്പെട്ട ഭീകരർ പാക്കിസ്ഥാനിൽ തുടർച്ചയായി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നുവെന്നുള്ളത് തുടർകഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച, ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിനെ കുടുക്കാൻ സഹായിച്ച മതപണ്ഡിതൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ്‌ഐ അടക്കമുള്ള പാക് സുരക്ഷാ ഏജൻസികൾ പ്രതികളെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയാണ്. ഇപ്പോൾ പ്രധാന ചർച്ചയായിരിക്കുന്നത് – ഇന്ത്യയ്ക്കൊരു “കിൽ ലിസ്റ്റ്” ഉണ്ടോ എന്നതാണ്. ഭീകരരെ ഇല്ലാതാക്കുന്ന ഈ ദൗത്യത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ഉണ്ടോയെന്ന ചർച്ചയും ശക്തമാകുന്നു.

വെടിവെപ്പിലോ, ഡ്രോൺ ആക്രമണത്തിലോ, വിഷംകൊണ്ടോ, കെട്ടിടത്തിൽ നിന്ന് തള്ളിയോ—ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നീക്കങ്ങൾ തുടരുന്നതായി സൂചനകൾ നൽകുകയാണ്. ഇനി മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അടുത്തത് ആരായിരിക്കും? എന്നതാണ് ഇനി ഉയർന്നുവരുന്ന ചോദ്യം.

Send your news and Advertisements

You may also like

error: Content is protected !!