Friday, July 18, 2025
Mantis Partners Sydney
Home » ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ നായകന്മാരുടെ പട്ടികയുമായി ഓർമാക്‌സ് മീഡിയ.
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ നായകന്മാരുടെ പട്ടികയുമായി ഓർമാക്‌സ് മീഡിയ.

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ നായകന്മാരുടെ പട്ടികയുമായി ഓർമാക്‌സ് മീഡിയ.

by Editor

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി തെന്നിന്ത്യൻ നടൻ പ്രഭാസ്. പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ ഒക്ടോബറിലെ പട്ടികയിലാണ് നടൻ ഒന്നാം സ്ഥാനത്തുള്ളത്. തമിഴ് നടൻ വിജയ്‌യാണ് പട്ടികയില്‍ രണ്ടാമതുള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഷാരൂഖുള്ളത്. ജൂനിയർ എൻടിആർ, അജിത് കുമാർ, അല്ലു അർജുൻ, മഹേഷ് ബാബു, സൂര്യ, രാം ചരൺ, സൽമാൻ ഖാൻ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ ഇടം നേടിയ നടൻമാർ. അതേസമയം ജനപ്രിയ നടിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നായിക സാമന്തയാണ്. ആലിയ ഭട്ടാണ് ഇന്ത്യൻ നായികാ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത്. നയൻതാരയാണ് മൂന്നാം സ്ഥാനത്തു. തൊട്ടുപിന്നിൽ തെന്നിന്ത്യൻ നായിക തൃഷയുമുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!