Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » ഗ്ലാമറസ് ലുക്കിൽ കീർത്തി സുരേഷ്; ബേബി ജോണിലെ പുത്തൻ ഗാനം യൂട്യൂബിൽ തരംഗമാകുന്നു.
ഗ്ലാമറസ് ലുക്കിൽ കീർത്തി സുരേഷ്; ബേബി ജോണിലെ പുത്തൻ ഗാനം യൂട്യൂബിൽ തരംഗമാകുന്നു.

ഗ്ലാമറസ് ലുക്കിൽ കീർത്തി സുരേഷ്; ബേബി ജോണിലെ പുത്തൻ ഗാനം യൂട്യൂബിൽ തരംഗമാകുന്നു.

by Editor
Send your news and Advertisements

നടി കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് ബേബി ജോൺ. വരുണ്‍ ധവാൻ നായകനായി എത്തുന്ന ചിത്രം ദളപതി വിജയ്‍യുടെ തെറിയുടെ റീമേക്ക് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ പുത്തന്‍ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അതീവ ഗ്ലാമറസ് ലുക്കിൽ വരുൺ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീർത്തി സുരേഷിനെ വീഡിയോയിൽ കാണാം. ഗാനം യൂട്യൂബിൽ തരംഗമാകുകയാണ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിയ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. നെത്തിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എ കാലീസ്വരനാണ് ബേബി ജോണിന്റെ സംവിധാനം. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ ഉണ്ട്. 2026-ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് തെരി. അറ്റ്‍ലി ആയിരുന്നു സംവിധാനം. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അറ്റ്ലിയാണ് നിര്‍മ്മിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്.

You may also like

error: Content is protected !!