Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » ഇന്ത്യയുടെ ജിസാറ്റുമായി പറന്നുയർന്ന് മസ്കിൻ്റെ ഫാൽക്കൺ 9, വിക്ഷേപണം വിജയം.
ഇന്ത്യയുടെ ജിസാറ്റുമായി പറന്നുയർന്ന് മസ്കിൻ്റെ ഫാൽക്കൺ-9, വിക്ഷേപണം വിജയം.

ഇന്ത്യയുടെ ജിസാറ്റുമായി പറന്നുയർന്ന് മസ്കിൻ്റെ ഫാൽക്കൺ 9, വിക്ഷേപണം വിജയം.

by Editor
Send your news and Advertisements

രാജ്യത്തിന്റെ ഉൾനാടൻ മേഖലകളിലുൾപ്പെടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഐഎസ്ആർഒ വികസിപ്പിച്ച അത്യാധുനിക വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എൻ 2) വിക്ഷേപണം വിജയകരം. ചൊവ്വാഴ്ച അർധരാത്രി 12.01-ഓടെയാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് ഇന്ത്യയുടെ ജിസാറ്റുമായി പറന്നുയർന്നത്. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഇതോടെ ബഹിരാകാശ മേഖലയിൽ വീണ്ടും പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ.

ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ.) നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്.

ജിസാറ്റ്-എൻ2 എന്നും അറിയപ്പെടുന്ന കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റിൽ എട്ട് നാരോ സ്‌പോട്ട് ബീമുകളും 24 വൈഡ് സ്‌പോട്ട് ബീമുകളും ഉൾപ്പെടെ 32 യൂസർ ബീമുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഉപഗ്രഹം പ്രവർത്തനക്ഷമമായാൽ, വിദൂര പ്രദേശങ്ങളിലേക്കുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഇൻ-ഫ്‌ളൈറ്റ് ഇന്റർനെറ്റ് സേവനങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം സുപ്രധാന സേവനങ്ങൾ ലഭിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.

You may also like

error: Content is protected !!