Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ആരാധകരിൽ ആവേശം തീർത്ത് പുഷ്പ 2 ടീം കാത്തുവച്ച പീലിംഗ്‌സ് ഗാനം
ആരാധകരിൽ ആവേശം തീർത്ത് പുഷ്പ 2 ടീം കാത്തുവച്ച പീലിംഗ്‌സ് ഗാനം

ആരാധകരിൽ ആവേശം തീർത്ത് പുഷ്പ 2 ടീം കാത്തുവച്ച പീലിംഗ്‌സ് ഗാനം

by Editor

അല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2- ലെ പുതിയ ​ഗാനം റിലീസ് ചെയ്തു. പീലിങ്സ് എന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളികൾക്കുള്ള സമ്മാനമെന്ന നിലയിൽ ​ഗാനത്തിന്റെ നാല് വരികൾ മലയാളത്തിലാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സം​ഗീതം ഒരുക്കി, സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെയും നടി രശ്മിക മന്ദാനയുടെയും ചടുല നൃത്തത്തോടെ പുറത്തിറങ്ങിയ ഗാനം നിമിഷ നേരങ്ങൾക്കുള്ളിൽ ലക്ഷങ്ങളാണ് കണ്ടത്.

ഡിസംബർ 5-ന് പുഷ്പ 2 ന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിന് ആവേശം പകർന്നാണ് മലയാളി ആരാധകർക്കായി അണിയറ പ്രവർത്തകർ പീലിംഗ്‌സ് ഗാനത്തിന്റെ മലയാളം വേർഷൻ പുറത്തുവിട്ടത്. അപർണ ഹരികുമാർ, ഇന്ദു ശാന്ത് ഗായത്രി, രാജീവ് ഇന്ദു തുടങ്ങിയവരാണ് മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ ‘കിസ്സിക്’ പാട്ടെത്തിയിരുന്നു. അതിന് ശേഷമാണിപ്പോള്‍ ‘പീലിങ്സ്’ സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിയത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.

Send your news and Advertisements

You may also like

error: Content is protected !!