Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » അശ്ലീല പരാമർശം, ബോബി ചെമ്മണ്ണൂർ കസ്റ്റ‍ഡിയിൽ.
ബോബി ചെമ്മണ്ണൂർ

അശ്ലീല പരാമർശം, ബോബി ചെമ്മണ്ണൂർ കസ്റ്റ‍ഡിയിൽ.

by Editor

ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകൾ ലഭിച്ചതോടെ ബോച്ചെ മുൻകൂർ ജാമ്യത്തിനും നീക്കം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് പൊലീസ് വയനാട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. കേസില്‍ വ്യക്തമായ നടപടി എടുക്കും എന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ തന്നെ ഇതിനെതിരെ രംഗത്ത് എത്തേണ്ടതായിരുന്നു എന്ന് തോന്നുന്നുണ്ട്. ഇതില്‍ നടപടി എടുത്തില്ലെങ്കില്‍ ഈ കുറ്റകൃത്യം ഞാന്‍ അസ്വദിക്കുന്നു എന്ന സന്ദേശം പുറത്ത് വന്നേക്കാം. അതിനാല്‍കൂടിയാണ് നടപടി ഇപ്പോള്‍ എടുത്തത്. ഒരു പ്രശ്നത്തിലേക്ക് പോകാതെ ഒതുങ്ങിപ്പോകുന്ന പ്രകൃതമായിരുന്നു തന്റേതു എന്ന് ഹണി റോസ് പറഞ്ഞു.

ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പൊലീസ് കേസ് എടുത്തു.

Send your news and Advertisements

You may also like

error: Content is protected !!