കാൻബറ: മൂന്ന് ആഴ്ച നീണ്ടുനിന്ന തടസ്സങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലാർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ ജൂലൈ 23 മുതൽ ഔദ്യോഗികമായി പുനരാരംഭിച്ചു. കരാർ സംബന്ധിച്ച നിയമതർക്കങ്ങളെ തുടർന്ന് 2026 ജൂലൈ 1 മുതലായിരുന്നു ഓസ്‌ട്രേലിയയിലുടനീളമുള്ള വിഎഫ്എസ് (VFS) കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ അറിയിപ്പ് പ്രകാരം, നവീകരിച്ച പുതിയ ആറ് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴിയാണ് ഇനി മുതൽ VFS Global സേവനങ്ങൾ ലഭ്യമാക്കുക.
മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ, കാൻബറ, പെർത്ത്, അഡ്‌ലെയ്ഡ് എന്നിങ്ങനെ പ്രധാന ആറ് ഓസ്‌ട്രേലിയൻ നഗരങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. ഈ കേന്ദ്രങ്ങളുടെ വിലാസങ്ങൾ താഴെ നൽകുന്നു.
Adelaide: Suite 8.01, Level 8, 111 Gawler Place, Adelaide SA 5000
Brisbane: Suite 0201, Level 2, 127 Creek Street, Brisbane City QLD 4000
Canberra: Part Level 6, 40 Marcus Clarke Street, Canberra ACT 2601
Melbourne: Ground Floor, 324 St Kilda Road, Melbourne VIC 3004
Perth: Ground Floor, 23 Barrack Street, Perth WA 6000
Sydney: Level 9, 22–24 Market Street, Sydney NSW 2000
ഇ-വിസ (e-Visa) – വി എഫ് എസ് ആവശ്യമില്ല
ഓസ്‌ട്രേലിയൻ പാസ്‌പോർട്ട് ഉള്ളവർക്ക് വിനോദസഞ്ചാരം, ബിസിനസ്സ്, അല്ലെങ്കിൽ ഹ്രസ്വകാല ചികിൽസ എന്നിവയ്ക്കായി ഇന്ത്യ സന്ദർശിക്കാൻ വി എഫ് എസ് (VFS) ഓഫീസിന്റെ സഹായമില്ലാതെ പൂർണ്ണമായും ഓൺലൈനായി ഇ-വിസയ്ക്ക് അപേക്ഷിക്കാം.
ഇന്ത്യൻ ഗവൺമെന്റിന്റെ ഒരേയൊരു ഔദ്യോഗിക പോർട്ടലായ India Visa Online (https://indianvisaonline.gov.in/) വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ e-Visa ലിങ്ക് വഴി ഓൺലൈനായി അപേക്ഷ ഫോം പൂരിപ്പിക്കുക. നിങ്ങളുടെ ഫോട്ടോയും ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിന്റെ കോപ്പിയും അപ്‌ലോഡ് ചെയ്ത് വിസ ഫീസും ഓൺലൈനായി അടയ്ക്കുക.
അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഇമെയിലിലേക്ക് Electronic Travel Authorization (ETA) ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. ഇതിനായി വി എഫ് എസ് ഓഫീസിൽ പോകേണ്ടതില്ല.

