Friday, July 10, 2026
Home » ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

by Editor

ബ്രിസ്‌ബേൻ: ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 2026 ജൂൺ 27-ന് നടത്തിയ ബ്രിസ്‌ബേൻ മലയാളി അസോസിയേഷന്റെ വാർഷിക ജനറൽ യോഗത്തിൽ വച്ച്, മുൻ കമ്മിറ്റി വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. അതിനുശേഷം 2026-2028 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ബിജു മഞ്ചപ്പിള്ളി പ്രസിഡന്റായും, എൽദോ പി. തോമസ് സെക്രട്ടറിയായും, ശ്രീകാന്ത് ശ്രീവത്സം ട്രഷററായും, രാജു പനംന്താനം വൈസ് പ്രസിഡന്റായും, ബിബിൻ തുരുത്തിക്കര ജോയിൻ്റ് സെക്രട്ടറിയായും, ജിജോ ആന്റണി അക്കനാത്ത് പി.ആർ.ഒ. ആയും ചുമതലയേറ്റു.

കൂടാതെ, ബിനോയ് വർഗീസ്, ജോസ് കാച്ചപ്പിള്ളി പൗലോ, സെബി എഫ്. ആലപ്പാട്ട്, ഷിബു മാത്യു, ഡോൺ വർഗീസ്, മെൽവിൻ സ്‌കറിയ എന്നിവരും കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് പുതിയ കമ്മിറ്റി അഭ്യർത്ഥിച്ചു.

Send your news and Advertisements

You may also like

error: Content is protected !!