Wednesday, July 1, 2026
Home » കാനഡയിൽ വാഹനാപകടം: രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
കാനഡയിൽ വാഹനാപകടം: രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

കാനഡയിൽ വാഹനാപകടം: രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

by Editor

ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിൽ (Ontario) ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശിയായ അർജുൻ ജിനചന്ദ്രൻ (30), ബംഗളൂരുവിൽ മലയാളിസരിൻ സി. സാം (28) എന്നിവരാണ് മരിച്ചത്. ഒന്റാറിയോയിലെ പാരീ സൗണ്ടിന് സമീപമുള്ള (Parry Sound) ഹൈവേ 69-ൽ പോയിന്റ്-ഓ-ബാറിൽ (Pointe-Au-Baril) വെച്ചാണ് ശനിയാഴ്‌ച പുലർച്ചെ അപകടം സംഭവിച്ചത്. അപകടസമയത്ത് ഇവരുൾപ്പെടെ വാഹനത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നതായാണ് വിവരം.

സരിൻ, അടുത്തിടെയാണ് പഠനം പൂർത്തിയാക്കി കാനഡയിൽ ജോലിയിൽ പ്രവേശിച്ചത്. അർജുൻ്റെ ഭാര്യ വിനീത രണ്ടു മാസം മുൻപാണ് കാനഡയിൽ എത്തിയത്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. കനേഡിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരും. ഇത് മുന്നിൽക്കണ്ട് സുഹൃത്തുക്കളും പ്രവാസി മലയാളി സംഘടനകളും സുമനസ്സുകളും ചേർന്ന് ഗോഫണ്ട് മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷകളോടെ കാനഡയിലേക്ക് ചേക്കേറിയ ഇരുവരുടെയും വിയോഗം കാനഡയിലെ പ്രവാസികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!