Saturday, May 2, 2026
Home » കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം.
അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചു

കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം.

by Editor

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയൻ്റെയും അമ്പിളിയുടെ മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരണം. വിദേശ ജോലിക്കായി ബെംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസം മുൻപാണ് നഴ്സായ ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ കണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തലച്ചോറിനെ ബാധിക്കുന്ന ഗൗരവകരമായ അണുബാധയാണ് മസ്തിഷ്കജ്വരം അഥവാ എൻസെഫലൈറ്റിസ്. തലച്ചോറിലെ കോശങ്ങളിലുണ്ടാകുന്ന വീക്കമാണിത്. ബാക്ടീരിയ, വൈറസ്, അമീബ തുടങ്ങിയവ മൂലമോ, പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ മൂലമോ ഇത് ഉണ്ടാകാം.

Send your news and Advertisements

You may also like

error: Content is protected !!