41
കവി റഫീക്ക് അഹമ്മദ് രചിച്ച് പ്രശസ്ത സംവിധായകൻ വിജീഷ് മണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് ലോക റെക്കാർഡ്. സായിസജ്ജീവനിയുടെ ബാനറിൽ നിർമ്മിച്ച ‘സായിരവം’ എന്ന ഗാനത്തിൽ 99 ഗായകരാണ് ഒരുമിച്ചത്. ഈ ഗാനമാണ് ലോകറെക്കാർഡിൽ എത്തിയത്. സായ്ബാബയുടെ 99-ാം പിറന്നാൾ ദിനാഘോഷത്തിൽ റിലീസ് ചെയ്ത ‘സായിരവം’, ഗോവ ഗവർണർ ശ്രീധരൻപിള്ള റിലീസ് ചെയ്തു. വേൾഡ് റെക്കാർഡ് യൂണിയൻ ഒഫീഷ്യൽ ക്രിസ്റ്റഫർ ടൈലർ ക്രാഫ്റ് വിജീഷ് മണിയ്ക്കും, മൗനയോഗി ഹരിനാരായണനും വേൾഡ് യൂണിയൻ സർറ്റിഫിക്കറ്റ് കൈമാറി. ഗുരുവായൂർ സായ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാൻ പി.വി ചന്ദ്രൻ, ഡോ.പി. കൃഷ്ണദാസ്, സബിത രഞ്ചിത്ത്, മണികണ്ഠൻ കലാഭവൻ, രാംദാസ് അലഞ്ഞി തുടങ്ങിയവരും പങ്കെടുത്തു.
വാർത്ത: ശിവ പ്രസാദ്