കോട്ടയം: പാമ്പാടി ആലാമ്പള്ളി ചെവിക്കുന്നേൽ സെൻ്റ്. ജോൺസ് പള്ളിയിൽ മോഷണം. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയിരിക്കുന്നത്. പള്ളിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പാൻസും ഷർട്ടും ധരിച്ച മധ്യവയസ്ക്കനായ ഒരാൾ കവർച്ച ശ്രമം നടത്തുന്നത് വ്യക്തമായിട്ടുണ്ട്. പള്ളിയുടെ തെക്കുവശത്തുള്ള ആദ്യ വാതിലിന്റെ ഒരു ഭാഗമാണ് മോഷ്‌ടാവ് തീയിട്ട് കത്തിച്ചത്. തുടർന്നു പള്ളിക്കുള്ളിൽ പ്രവേശിക്കുകയും മധ്യഭാഗത്തായുള്ള ഭണ്ഡാരകുറ്റിയുടെ താഴ് തകർത്ത് പണം അപഹരിക്കുകയും ചെയ്തു.
ഞായറാഴ്ചയായതിനാൽ കുർബ്ബാനയ്ക്കായി ഇന്നു രാവിലെ പള്ളി അധികൃതർ സ്ഥലത്ത് എത്തിയ്‌പ്പോഴാണ് കതക് കത്തിച്ച് മോഷണം നടത്തിയത് കണ്ടെത്തിയത്. തീ കത്തിച്ച ശേഷം വെള്ളം ഒഴിച്ച് അണക്കാൻ ഉപയോഗിച്ചു എന്ന് കരുതുന്ന ബക്കറ്റ് അടക്കമുള്ള വസ്തുക്കളും സമീപം ഉണ്ട്. ശനിയാഴ്ച രാത്രി 11.30 -നും 1.30 ഇടയിലാണ് മോഷണം നടന്നിരിക്കുന്നത് എന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
പാമ്പാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പോലീസ് നായ പൊത്തൻപുറം കവല വരെ ഓടി വന്നു. മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്. പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇടവക മെത്രാപൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസും ദേവാലയത്തിലെത്തി