മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. ആഗോളതലത്തില്‍ 111 കോടി രൂപയിലധികം കളക്ഷൻ ഇതുവരെ ചിത്രം നേടിയിട്ടുണ്ട്. ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടും മികച്ച കളക്ഷനാണ് ലക്കി ഭാസ്‍കറിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ചിത്രം 21 കോടി നേടി. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് മുതൽ (നവംബർ 28) സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.
വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ഈ പീരിയഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.
കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്.