‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് ചുവടുവയ്‌ക്കാനൊരുങ്ങുന്ന അനുഷ്ക ഷെട്ടിയുടെ കാരക്ടർ ലുക്ക് പുറത്തിറങ്ങി. സിനിമയിൽ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് കാരക്ടർ വീഡിയോ പങ്കുവച്ചത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കത്തനാർ ത്രീഡിയിലാണ് ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസിന് ഒരുങ്ങുന്നത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് നടക്കുന്നത്. ജയസൂര്യ നായകനാവുന്ന ഈ ചിത്രം വിഎഫ്എക്‌സില്‍ അടക്കം മലയാളത്തിലെ നാഴിക കല്ലാവുമെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യയാണ് ചിത്രത്തില്‍ കത്തനാരായി എത്തുന്നത്. റോജിന്‍ തോമസാണ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോം എന്ന ചിത്രത്തിന് ലഭിച്ച വിജയമാണ് റോജിനെ കത്തനാരിലേക്ക് എത്തിച്ചത്. മലയാളത്തെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 75 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാറാണ് ബജറ്റില്‍ മുന്നിലുള്ള ചിത്രം. നൂറ് കോടി രൂപയാണ് മരക്കാറിന്റെ നിര്‍മാണ ചെലവ് എന്ന് നേരത്തെ നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. ഗോകുലം ഗോപാലൻ നിർമിക്കുന്ന കത്തനാരിൽ അനുഷ്ക, പ്രഭുദേവ, വിനീത് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത് .