Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Kerala നീലേശ്വരത്ത് പടക്കശാലക്ക് തീപിടിച്ച് 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം.
നീലേശ്വരത്ത് പടക്കശാലക്ക് തീപിടിച്ച് 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം.

നീലേശ്വരത്ത് പടക്കശാലക്ക് തീപിടിച്ച് 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം.

by Editor
Mind Solutions

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച് അപകടം. പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ 154 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. ഇവർ വെറ്റിലേറ്ററിലാണ്. പൊട്ടിച്ച മലപ്പടക്കത്തിൽ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവർ പറയുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി.

മംഗളൂരു എജെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 21 പേരാണ്. ഇതിൽ എട്ട് പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. എട്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്നും അതീവ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട് മിംസിൽ ആറു പേരാണ് ചികിത്സയിലുളളത്. 4 പേർ വെന്റിലേറ്ററിലാണ്. കണ്ണൂർ മിംസിൽ 25 പേർ ചികിത്സയിലുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ 5 പേർ ചികിത്സയിലുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ ആസ്റ്റർ മിംസിൽ 24 പേർ ചികിത്സയിലുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് ബേബി മെമ്മോറിയലിൽ ചികിത്സയിലുളള രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണം പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്.

അതേസമയം പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കം പൊട്ടിച്ചതിന് അടുത്ത് തന്നെ കൂടുതൽ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായത്. 100 മീറ്റർ അകലം വേണമെന്നിരിക്കെ പടക്കപ്പുരയുടെ രണ്ടോ മൂന്നോ അടി മാത്രം അകലെ വച്ചാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചതായും കളക്ടർ വ്യക്തമാക്കി.

സംസ്ഥാനത്ത് രണ്ടു ദശകത്തിനിടെ ചെറുതും വലുതുമായ 750-ലേറെ വെടിക്കെട്ട് അപകടങ്ങളിൽ കൊല്ലപ്പെട്ടത് 400-ലേറെ പേർ ആണ്. കാസർകോട് നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടം ഇതിന്റെ ഏറ്റവും ഒടുവിലുത്തേതാണ്. തുടരെത്തുടരെ ഉണ്ടാകുന്ന വെടിക്കെട്ട് അപകടത്തിൽനിന്ന് അധികൃതരോ പെരുന്നാൾ / ഉത്സവം നടത്തിപ്പുകാരോ ഒന്നും പഠിച്ചിട്ടില്ല എന്നു കൂടിയാണ് കാസർകോട്ടെ അപകടം തെളിയിക്കുന്നത്.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!