ടി-20 ലോകകപ്പിൽ തോൽപ്പിച്ച ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകളുടെ പകരം വീട്ടൽ. ഓപ്പണർ സ്മൃതി മന്ഥനയുടെ സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡിനെതിരായ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി. ഈ ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പര 2–1-ന് ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 100 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ദീപ്തി ശര്‍മ 39 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത കിവീസിനോടുള്ള മധുരപ്രതികാരം കൂടിയായി ഏകദിന പരമ്പരയിലെ ഇന്ത്യൻ വനിതകളുടെ ജയം. സ്കോര്‍ ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232ന് ഓള്‍ ഔട്ട്, ഇന്ത്യ 44.2 ഓവറില്‍ 236-4.