Tuesday, November 10, 2026
Home » എത്യോപ്യയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 34 ക്രൈസ്തവർ കൊല്ലപ്പെട്ടു.
എത്യോപ്യയിൽ ക്രൈസ്‌തവർക്കുനേരെ ആക്രമണം

എത്യോപ്യയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 34 ക്രൈസ്തവർ കൊല്ലപ്പെട്ടു.

by Editor

അഡിസ് അബാബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഒറോമിയ (Oromia) റീജിയണിലുണ്ടായ വെടിവയ്പ്പിൽ 34 ഓർത്തഡോക്സ് ക്രൈസ്തവർ കൊല്ലപ്പെട്ടു. റോബ് (Robe) ഡിസ്ട്രിക്ടിലെ എൻഡാറ്റോ (Endato) ഗ്രാമത്തിലാണ് തോക്കുധാരികൾ ഈ പുതിയ അക്രമണം നടത്തിയത്. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്ത് കൊല്ലപ്പെട്ട വിശ്വാസികളുടെ എണ്ണം 94 ആയി ഉയർന്നു

വ്യാഴാഴ്‌ചയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും വീടുകളും കടകളും തകർക്കപ്പെടുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയും അക്രമികൾ വെടിയുതിർത്തു. ഒക്ടോബർ 20, 24 തിയതികളിൽ മെർട്ടി, ഷിർക്ക എന്നീ മേഖലകളിൽ നടന്ന ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെട്ടിരുന്നതായി സഭ വ്യക്തമാക്കി. ആക്രമണങ്ങളെ ശക്തമായി അപലപിച്ച സഭാ നേതൃത്വം വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

നേരത്തെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുപതോളം പ്രതികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും വീണ്ടും ആക്രമണമുണ്ടായത് ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. മൂന്ന് കോടിയിലധികം വിശ്വാസികളുള്ള എത്യോപ്യൻ ഓർത്തഡോക്സ് തവാഹെഡോ സഭയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, പ്രദേശത്ത് സജീവമായ ഒറോമോ ലിബറേഷൻ ആർമി (OLA) എന്ന സായുധ സംഘടനയാണ് ഇതിന് പിന്നിലെന്ന് എത്യോപ്യൻ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ആരോപിക്കുന്നു. എന്നാൽ OLA ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!