ഫ്‌ളോറിഡ: അനിശ്ചിതമായി തുടര്‍ന്ന ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. അറ്റ്‍ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ. നാസയുടെ റിക്കവറി ഷിപ് പേടകത്തിന് അരികിലെത്തി. പേടകം വിജയകരമായി റിക്കവറി ഷിപ്പിലേക്കു മാറ്റി.
പുലർച്ചെ 2.54-ഓടെ ഡീഓർബിറ്റ് ബേൺ വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 3.30ന് ആണ് ഇവർ ഭൂമിയിൽ എത്തിയത്. ഇന്ത്യൻ സമയം പുലർച്ചെ 4.17ന് പേടകത്തിനകത്തുനിന്ന് ആദ്യത്തെ അംഗം കമാൻഡർ നിക് ഹേഗ് പുറത്തിറങ്ങി. 4.25-ഓടെ നാലു ബഹിരാകാശ യാത്രികരും പേടകത്തിനു പുറത്തെത്തി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. നാലു പേരും പുറത്തിറങ്ങിയത് നിറഞ്ഞ ചിരിയോടെ.
Splashdown confirmed! #Crew9 is now back on Earth in their @SpaceX Dragon spacecraft. pic.twitter.com/G5tVyqFbAu
— NASA (@NASA) March 18, 2025