Sunday, May 10, 2026
Home » വെല്ലിങ്ടൺ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു
വെല്ലിങ്ടൺ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു

വെല്ലിങ്ടൺ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു

by Editor

വെല്ലിങ്ടൺ: പ്രവാസലോകത്തെ മലയാളി കൂട്ടായ്മകളുടെ മുൻനിരയിലുള്ള വെല്ലിങ്ടൺ മലയാളി അസോസിയേഷന്റെ 2026-2027 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു. മലയാളത്തനിമയും ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രതിജ്ഞാബദ്ധരായ പുതിയ നേതൃനിരയെയാണ് അസോസിയേഷൻ തെരഞ്ഞെടുത്തത്.

പ്രസിഡന്റ്‌ – സിജോ മാത്യു
ജനറൽ സെക്രട്ടറി -മെൽവിൻ ജോൺ
ട്രഷറർ – സാം തോമസ്
വൈസ് പ്രസിഡന്റുമാരായി റിനിൽ അബ്രഹാം, ഡിനു ഡേവിസ്,
ജോയിന്റ് സെക്രട്ടറിമാരായി മജിത സിറാജുദീൻ, രാജേഷ് നായർ,
പബ്ലിസിറ്റി കൺവീനർ- ഉല്ലാസ് നെരാക്കാട്ട്
അക്കൗണ്ടന്റ് – മാണി ജെ കാപ്പൻ
അഡ്വൈസർമാരായി – വരുൺ ഗുരു, ജെൻ മാത്യൂസ്
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി – പ്രശാന്ത് കുര്യൻ,ഡീന സെബാസ്റ്റ്യൻ, ശ്യാം മേനോൻ, അൻവർ പൊക്കാവിൽ, സ്നൂപ നവീൻ, എബി തോമസ്, ഷിജു കൃഷ്ണൻ, നെറിൻ അനൂപ്, വർഗീസ് മാത്യു, സച്ചിൻ ജേക്കബ് എന്നിവരെ തെരഞ്ഞെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!