Tuesday, September 1, 2026
Home » ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് പടിയിറങ്ങി; ജോൺ ടെർനസ് പുതിയ സിഇഓ
ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് പടിയിറങ്ങി; ജോൺ ടെർനസ് പുതിയ സിഇഓ

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് പടിയിറങ്ങി; ജോൺ ടെർനസ് പുതിയ സിഇഓ

by Editor

ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. ഇന്ന് (സെപ്റ്റംബർ ഒന്ന്) മുതൽ ആണ് ടെർനസ് സ്ഥാനമേൽക്കുന്നത്. ആപ്പിളിൻ്റെ ഹാർഡ്വേർ എൻജിനിയറിങ് സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു ടെർനസ്. കഴിഞ്ഞ 15 വർഷമായി ആപ്പിളിനെ വിജയകരമായി നയിച്ച ടിം കുക്ക് സിഇഓ സ്ഥാനത്തുനിന്ന് പടിയിറങ്ങിയെങ്കിലും, കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി അദ്ദേഹം തുടരും.

2011-ൽ സ്റ്റീവ് ജോബ്സ് ഒഴിഞ്ഞതിനെ തുടർന്നാണ് ടിം കുക്ക് സിഇഓ ആകുന്നത്. ആപ്പിളിന്റെ വിപണി മൂല്യം കേവലം 350 ബില്യൺ ഡോളറിൽ നിന്നും ഏകദേശം 4.5 ട്രില്യൺ ഡോളറിലേക്ക് അദ്ദേഹം ഉയർത്തി. ആപ്പിൾ വാച്ച്, എയർപോഡ്സ്, വിഷൻ പ്രോ തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി പോലുള്ള സേവനങ്ങൾ വളർന്നതും ഇക്കാലത്ത് തന്നെ.

2001-ലാണ് ജോൺ ടെർനസ് ആപ്പിളിൻ്റെ ഭാഗമാവുന്നത്. പ്രൊഡക്ട് ഡിസൈൻ വിഭാഗത്തിലായിരുന്നു ആദ്യ ജോലി. പിന്നീട് ഹാർഡ്വേർ എൻജിനിയറിങ്ങിൽ സീനിയർ വൈസ് പ്രസിഡന്റായി. തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളിൽ ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.

ആപ്പിൾ ഇന്റലിജൻസ് കൂടുതൽ ശക്തമാക്കുക എന്നതാണ് ടെർനസിന് മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. സെപ്റ്റംബർ 9-ന് നടക്കാനിരിക്കുന്ന പുതിയ ആപ്പിൾ ലോഞ്ച് ഇവന്റിന് (iPhone 16 സീരീസ് ഉൾപ്പെടെ) നേതൃത്വം നൽകുന്നത് ഇനി പുതിയ സിഇഓ ആയിരിക്കും.

Send your news and Advertisements

You may also like

error: Content is protected !!