Friday, May 9, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ലിസ്‌മോര്‍ കപ്പ് 2025: ആവേശകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 30-ന്
ലിസ്‌മോര്‍ കപ്പ് 2025: ആവേശകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 30-ന്

ലിസ്‌മോര്‍ കപ്പ് 2025: ആവേശകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 30-ന്

by Editor

ലിസ്‌മോര്‍: ന്യൂ സൗത്ത് വെയിൽസിലെ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ലിസ്‌മോര്‍ കപ്പ് 2025 എവറോളിംഗ് ട്രോഫിക്കും ഈസി ഹോം ലോൺസ്  സ്പോൺസർ ചെയ്യുന്ന പ്രൈസ് മണിക്കും വേണ്ടിയുള്ള ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ്  ടൂർണമെന്റ് മാർച്ച് 30-ന് ലിസ്‌മോര്‍ ജിം റോഡര്‍ ഓവൽ സ്റ്റേഡിയത്തിൽ അരങ്ങേറും.

അഞ്ച് മലയാളി ടീമുകൾ തമ്മിലുള്ള ആവേശകരമായ പോരാട്ടം

ലിസ്‌മോറിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് മലയാളി ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ്, ടാരി റോയല്‍സ്, പോര്‍ട്ട് മക്വയര്‍ വാരിയേഴ്‌സ്, കോഫ്‌സ് ഹാർബർ സ്‌ട്രൈക്കേഴ്‌സ്, ട്വീഡ് ടസ്‌ക്കേഴ്‌സ് എന്നീ ടീമുകൾ കിരീടത്തിന് വേണ്ടി പോരടിക്കും.

കേരള വിഭവങ്ങളോടൊപ്പം ക്രിക്കറ്റ് ആവേശം

ടൂര്‍ണമെന്റിന്റെ ആവേശം ഇരട്ടിയാക്കാൻ “കൈപ്പുണ്യം” ഫുഡ് ട്രക്ക് തനത് കേരള വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. അതിനാൽ കേരളത്തിന്റെ സവിശേഷ രുചികൾ ആസ്വദിക്കാനും, മികച്ച മത്സരങ്ങൾ നേരിൽ കാണാനും ക്രിക്കറ്റ് ആരാധകരെ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ് ഭാരവാഹികൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
•ജിതിന്‍: +61 469 399 087
•തോമസ്: +61 413 898 387

You may also like

error: Content is protected !!