84
കുവൈറ്റ് സിറ്റി: മീന അബ്ദുള്ള റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ആകെ അഞ്ച് പേര്‍ കരാർ തൊഴിലാളികളാണ്. ഇവരിൽ രണ്ടുപേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശേഷമുള്ള രണ്ടുപേർക്കും സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകിയതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) പ്രസ്താവനയിൽ വ്യക്തമാക്കി.
അഗ്നിശമനസംഘങ്ങൾ സംഭവസ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കുപറ്റിയവരും മരണപ്പെട്ട ആളും ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.