അതിര്‍ത്തിയിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യവും നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ വ്യക്തമാക്കി.
ധര്‍മശാലയില്‍ നടക്കാനിരുന്ന പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം റദ്ദാക്കിയതിന് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. രാജ്യം യുദ്ധസമാന സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ തുടരുന്നത് ഉചിതമായി തോന്നുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ ബിസിസിഐ നിലപാടെടുത്തിരിക്കുന്നത്. മെയ് 25-ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ 2025 സമാപിക്കാനിരുന്നത്.