Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Kerala കേരളത്തിൽ കനത്ത മഴ തുടരുന്നു, കൂടുതൽ ജില്ലകളിൽ സ്കൂളുകൾക്ക് അവധി
കേരളത്തിൽ കനത്ത മഴ തുടരുന്നു, കൂടുതൽ ജില്ലകളിൽ സ്കൂളുകൾക്ക് അവധി.

കേരളത്തിൽ കനത്ത മഴ തുടരുന്നു, കൂടുതൽ ജില്ലകളിൽ സ്കൂളുകൾക്ക് അവധി

by Editor
Mind Solutions

കേരളത്തിൽ കനത്ത മഴ തുടരുന്നു.  മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ കാസർകോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൾ റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്.

ശക്തമായ മഴയെ തുടർന്ന് കോട്ടയത്ത് വിവിധയിടങ്ങളിൽ വെള്ളം കയറി. ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പുതുപ്പള്ളിയിലും, കൊട്ടാരത്തിൽകടവിലും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനിടം ഭാഗത്തും ശക്തമായ മഴയെ തുടർന്ന് കൃഷി നാശം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം കൊല്ലാട് വെള്ളം കയറി 40 ലക്ഷം രൂപയുടെ നെൽകൃഷി നശിച്ചു. 210 ഏക്കർ കൃഷിയാണ് മട വീഴ്ചയെ തുടർന്ന് നശിച്ചത്.

കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷ പിഎസ്‌സി മാറ്റി. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയുമാണ് മാറ്റിയത്. ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കണ്ണൂരിൽ കനത്ത മഴ തുടർന്ന് പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളയുന്നതാണെന്ന് പഴശ്ശി ജലസേചന പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ പരിസരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.

പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെംഗാൽ ചുഴലിക്കാറ്റ് ഇന്നലെ രാത്രി പുതുച്ചേരിക്ക് സമീപം തീരം കടന്നു. ചുഴലിക്കാറ്റ് തീരം കടന്നതിനു ശേഷവും തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. തിരുവണ്ണാമലൈ, വില്ലുപുരം, കടലൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി പശ്ചിമഘട്ടത്തിലെ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളും വിനോദസഞ്ചാരികളും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുന്നു.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!