ചോക്ലേറ്റ് പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് Lindt ചോക്ലേറ്റുകൾ. 2022-ൽ യുഎസിലെ ഒരു നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ Lindt ന്റെ ഡാർക്ക് ചോക്ലേറ്റുകളിൽ നടത്തിയ പഠനത്തിലാണ് ഉയർന്ന അളവിൽ കെമിക്കലുകൾ കണ്ടെത്തിയത്. Lindt ന്റെ Excellence (70% കൊക്കോ) ഡാർക്ക് ചോക്ലേറ്റിൽ ഉയർന്ന അളവിൽ ഈയവും കാഡ്മിയവും കമ്പനി ചേർത്തിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസിലെ ഉപഭോക്താക്കൾ സമീപിച്ചത്. 2023-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നതായിരുന്നു കേസ്. അലബാമ, കാലിഫോർണിയ, ഫ്ലോറിഡ, ഇല്ലിനോയ്സ്, നെവാദ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിൽ Lindtന്റെ പ്രീമിയം ഉത്പന്നങ്ങൾക്ക് പ്രീമിയം തുക ഈടാക്കുന്നുണ്ടെങ്കിലും പ്രീമിയം ഗുണനിലവാരം പുലർത്തുന്നില്ലെന്നാണ് പരാതി. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതോടെയാണ് ഇപ്പോൾ ഇതു വിവാദം ആയിരിക്കുന്നത്. എന്നാൽ ചോക്ലേറ്റ് നിർമിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത രണ്ട് പദാർത്ഥങ്ങളാണ് ലെഡും കാഡ്മിയവുമെന്ന് ലിൻഡ് അറിയിച്ചു. ഓരോ ചോക്ലേറ്റ് ബാറിലും നിയന്ത്രിത അളവിൽ മാത്രമാണ് ചേർക്കുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം.
വിപണിയിലെ വിവിധ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച്, ഉപഭോക്താക്കള്‍ക്ക് ആശ്രയമെന്ന നിലയില്‍ സാമ്പത്തിക ലക്ഷ്യമില്ലാതെ- സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘കൺസ്യൂമര്‍ റിപ്പോര്‍ട്ട്സ്’. ചോക്ലേറ്റുകളില്‍ നമ്മുടെ ശരീരത്തിന് ദോഷകരമാകും വിധത്തില്‍- അത്രയും അളവില്‍ ‘ലെഡ്’, ‘കാഡ്മിയം’ എന്നിവ അടങ്ങിയിരിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ ക്രമേണ നമ്മുടെ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വൃക്കകളെയും രോഗപ്രതിരോധ വ്യവസ്ഥയെയുമെല്ലാം ബാധിക്കുന്ന ഘടകങ്ങളാണ് ലെഡും കാഡ്‍മിയവും.