Tuesday, May 19, 2026
Home » കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു.
കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു.

കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു.

by Editor

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഇരട്ട കൊലപാതകം. കലഞ്ഞൂർ പാടത്തു ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ടു വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!