Friday, July 3, 2026
Home » സിഡ്നിയെ ഇളക്കിമറിച്ച് ശ്രേയ ഘോഷാലിന്റെ കൺസേർട്ട്; 10,000 പേരെ സാക്ഷി നിർത്തി വേദിയിൽ വിസ്മയമായി മലയാളി പെൺകൊടി!
സിഡ്നിയെ ഇളക്കിമറിച്ച് ശ്രേയ ഘോഷാലിന്റെ കൺസേർട്ട്; 10,000 പേരെ സാക്ഷി നിർത്തി വേദിയിൽ വിസ്മയമായി മലയാളി പെൺകൊടി!

സിഡ്നിയെ ഇളക്കിമറിച്ച് ശ്രേയ ഘോഷാലിന്റെ കൺസേർട്ട്; 10,000 പേരെ സാക്ഷി നിർത്തി വേദിയിൽ വിസ്മയമായി മലയാളി പെൺകൊടി!

by Editor

സിഡ്നി: സിഡ്നിയിൽ അടുത്തിടെ നടന്ന പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ സംഗീത നിശയിൽ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് വലിയൊരു സർപ്രൈസ് സമ്മാനിച്ച് ക്യുൻസ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ നിന്നുള്ള മലയാളി പെൺകുട്ടി. പതിനായിരത്തിലധികം കാണികൾ പങ്കെടുത്ത പരിപാടിയിൽ, സദസ്സിൽ നിന്നും യാദൃച്ഛികമായി തിരഞ്ഞെടുക്കപ്പെട്ട മേഘ അലക്സ്, ശ്രേയ ഘോഷാലിനൊപ്പം വേദിയിൽ പാടാനുള്ള അപൂർവ ഭാഗ്യം സ്വന്തമാക്കി.

​ആത്മവിശ്വാസത്തോടെയും ഈണത്തോടെയുമുള്ള മേഘയുടെ ഗാനാലാപനം കൺസേർട്ട് ഹാളിലിരുന്ന പതിനായിരക്കണക്കിന് പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. സാക്ഷാൽ ശ്രേയ ഘോഷാൽ തന്നെ മേഘയുടെ കഴിവിനെ വേദിയിൽ വെച്ച് അഭിനന്ദിച്ചതോടെ പ്രവാസലോകത്തെ മലയാളികൾക്കിടയിൽ ഈ വാർത്ത പെട്ടെന്ന് തന്നെ ശ്രദ്ധേയമായി.

​കലയിൽ മാത്രമല്ല, കരിയറിലും അക്കാദമിക് രംഗത്തും ഒരുപോലെ മികവ് തെളിയിച്ച വ്യക്തിത്വമാണ് മേഘയുടേത്. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ (ANU) ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദ വിദ്യാർത്ഥിയാണ് മേഘ. ഗോൾഡ് കോസ്റ്റിലുള്ള അലക്സ് കണിയാന്ത്രയുടെയും പ്രീത അലക്സിന്റെയും മകളാണ് മേഘ. വർഷ അലക്സ്, ആകാശ് അലക്സ് എന്നിവർ സഹോദരങ്ങളാണ്. ​വിദേശത്ത് വളരുന്ന മലയാളി യുവതലമുറ കേവലം പഠനത്തിൽ മാത്രമല്ല, കലയിലും കരിയറിലും ഒരുപോലെ മികവ് പുലർത്തുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് മേഘയുടെ ഈ നേട്ടം. വരുംതലമുറയ്ക്ക് വലിയൊരു മാതൃകയും ഊർജ്ജവും പകരുന്നതാണ് മേഘയുടെ ഈ അപൂർവ നേട്ടം. മേഘ അലക്സിന്റെ ഭാവി യാത്രകൾക്ക് ഓൺലൈൻ വാർത്താ മാധ്യമത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

Send your news and Advertisements

You may also like

error: Content is protected !!