Thursday, May 14, 2026
Home » പ്രിൻസ് പോൾ വെല്ലിങ്ടണിൽ അന്തരിച്ചു
പ്രിൻസ് പോൾ വെല്ലിങ്ടണിൽ അന്തരിച്ചു

പ്രിൻസ് പോൾ വെല്ലിങ്ടണിൽ അന്തരിച്ചു

by Editor

വെല്ലിങ്ടൺ: പത്തനംതിട്ട അടൂർ സ്വദേശിയായ പ്രിൻസ് പോൾ വെല്ലിങ്ടണിൽ അന്തരിച്ചു. വെല്ലിംഗ്ടണിൽ കാർ അപകടത്തിലാണ് മരണം. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു. ഗ്രാമീണ മേഖലയായ “മക്കാറാ” പ്രദേശത്തുള്ള ഒരു അരുവിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കാർ പോലീസ് കണ്ടെത്തിയത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് ചടങ്ങുകൾക്കുമായി മലയാളി അസോസിയേഷനും സുഹൃത്തുക്കളും ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിൽ വെല്ലിങ്ടണിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം അരൂരിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭ്യമായ വിവരം.

Send your news and Advertisements

You may also like

error: Content is protected !!