Tuesday, March 24, 2026
Home » നിപ ലക്ഷണങ്ങളോടെ കുറ്റിപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നിപ

നിപ ലക്ഷണങ്ങളോടെ കുറ്റിപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

by Editor
Send your news and Advertisements

കോഴിക്കോട്: നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഇന്ന് രാവിലെ ലഭിക്കും. ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായതിനാൽ വെന്റിലേറ്ററിലേക്കു മാറ്റി.

You may also like

error: Content is protected !!