പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ 28 പേർ അറസ്റ്റിലായി. ഇതിൽ 4 പേർ പ്രായപൂർത്തിയാകാത്തവരാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ പൂട്ടിയിട്ട കടയിൽവെച്ചും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച മാത്രം 10 പുതിയ കേസുകൾ റജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 18 ആയി. വിവിധ കേസുകളിലായി ഞായറാഴ്ച 12 പ്രതികളെ റിമാൻഡ് ചെയ്തു.
പോലീസ് എഫ്ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ച് നാലുപേർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് കാറിൽ കയറിയ പെൺകുട്ടിയെ തൊട്ടടുത്ത പൂട്ടിയിട്ട കടയുടെ പരിസരത്ത് വച്ചും ചില പ്രതികൾ പീഡനത്തിന് ഇരയാക്കി. പലരും ഇൻസ്റ്റാഗ്രാം വഴിയും കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിലും വെച്ചാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണു പ്രതികളിൽ പലരെയും കുട്ടി പരിചയപ്പെട്ടതെന്നും ഇവിടെ നിന്നാണു വാഹനങ്ങളിൽ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ ചില വൈരുദ്ധ്യങ്ങളുള്ളതിനാൽ കേസിൽ 62 പ്രതികളുണ്ടോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കുറവുണ്ട്. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ 25 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണസംഘം. ശാസ്ത്രീയ, സാഹചര്യ തെളിവുകളും ഡിജിറ്റർ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്.
പത്തനംതിട്ട പീഡനം; 20 പേർ അറസ്റ്റിൽ, സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.