Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Kerala ന്യൂനമർദ്ദം: അതീവ ജാഗ്രതാ നിർദ്ദേശം, 3 ജില്ലകളിൽ റെഡ് അലർട്ട്
ന്യൂനമർദ്ദം: അതീവ ജാഗ്രതാ നിർദ്ദേശം

ന്യൂനമർദ്ദം: അതീവ ജാഗ്രതാ നിർദ്ദേശം, 3 ജില്ലകളിൽ റെഡ് അലർട്ട്

by Editor
Mind Solutions

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ 3 ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. മധ്യ, തെക്കൻ കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോടു ചേർന്നാണു ന്യൂനമർദം രൂപപ്പെട്ടത്. മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!