പേർളിമാണിഷോയിൽ പാൻ ഇന്ത്യൻ താരം സായി പല്ലവിയുടെ ദീപാവലി അഭിമുഖം യൂട്യൂബിൽ കാണികളുടെ ശ്രദ്ധയാകർഷിക്കുന്നു. ഇരുതാരങ്ങളും നീലസാരിയിൽ അതീവ സുന്ദരികളായി നർമ്മത്തിൽ കലർത്തി അതിരസകരമായിട്ടാണ് അഭിമുഖം അവതരിപ്പിച്ചിരിക്കുന്നത്. ഷോയിടുലനീളം തന്റെ ലളിതമായ സംഭാഷണത്തിലൂടെ കാണികളെ പിടിച്ചിരുത്താൻ സായി പല്ലവിക്ക് സാധിക്കുന്നുണ്ട്. അഭിമുഖത്തിനിടയിൽ തന്റെ ഇളയ കുട്ടിയെ ചിരിപ്പിക്കാൻ പാടുപെടുന്ന സായി പല്ലവിയോട് അതിനു കഴിയാത്തപ്പോൾ ‘നീങ്ക സായി പല്ലവി ആണെന്ന് കുട്ടിക്ക് അറിയില്ലലോ’ എന്ന് പേർളി ചോദിക്കുന്നത് പ്രേക്ഷകരെ ചിരിപ്പിക്കുന്നു. അഭിമുഖത്തിനിടയിൽ പാട്ടുപാടാനും നല്ല നർത്തകിയായ സായി പല്ലവി മറക്കുന്നില്ല.
മലർ എന്ന കഥാപാത്രത്തിലൂടെ ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ് മലയാളിയുവമനസ്സുകൾ കീഴടക്കിയ സായി തന്റെ പുതിയ ചിത്രമായ അമരന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയതാണ്. തന്റെ ഹൃദ്യമായ പുഞ്ചിരിയോടെ മേജറിന്റെ പത്നിയുടെ കഥാപാത്രത്തെ തെന്നിന്ത്യൻ പ്രേഷകരുടെ മുൻപിലേക്ക് ഈ അഭിമുഖത്തിലൂടെ സായി സമർപ്പിക്കുന്നു.
കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’. രാജ്യസ്നേഹവും ധീരതയും കൊണ്ട് ഭാരതീയരുടെ മനസ്സിൽ അമരനായി വാഴുന്ന മേജർ മുകുന്ദ് ആയി തമിഴ് താരം ശിവ കാർത്തികേയനും മുകുന്ദിന്റെ പ്രിയ പത്നി ഇന്ദു റെബേക്കയുമായി തെന്നിന്ത്യൻ താര സുന്ദരി സായി പല്ലവിയും അഭിനയിച്ച ചിത്രം ഹൃദയസ്പർശിയായാണ് ചിത്രീകരിച്ചിട്ടുള്ളത്. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ ശിവ കാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി അടയാളപ്പെടുത്തും. മേജർ മുകുന്ദിനും ത്യാഗത്തിന്റെ ആൾരൂപമായ പ്രിയപത്നി ഇന്ദുവിനും ഒരു കണ്ണുനീരിൽ കുതിർന്നൊരു സല്യൂട്ട് നൽകാതെ ആർക്കും തീയറ്റർ വിട്ടിറങ്ങാൻ കഴിയില്ല.
കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവിസ്!