Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Latest News ശക്തമായ തിരിച്ചടിയുണ്ടാകും: അമേരിക്കയ്‌ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.
ശക്തമായ തിരിച്ചടിയുണ്ടാകും: അമേരിക്കയ്‌ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.

ശക്തമായ തിരിച്ചടിയുണ്ടാകും: അമേരിക്കയ്‌ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.

by Editor
Mind Solutions

ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്കും ഇസ്രായേലിന് അമേരിക്ക നൽകുന്ന പിന്തുണയ്ക്കും പശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. അത് ഒരു പ്രതികരണം മാത്രമായിരിക്കില്ലെന്നും, ഇരുകൂട്ടരുടേയും അഹങ്കാരത്തെ ചെറുക്കുന്നതിന് വേണ്ടി ഇസ്ലാമിക നിയമങ്ങൾ, മതം, അന്താരാഷ്‌ട്ര നിയമങ്ങൾ എന്നിവ അനുസരിച്ച് കൊണ്ടുള്ള നീക്കമായിരിക്കുമെന്നും ഖമേനി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇസ്രായേലിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ മാസം 26-ന് ഐഡിഎഫ് ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഖമേനിയുടെ വാദം. ഇസ്രായേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് ഖമേനി പറഞ്ഞിരുന്നു. ആക്രമണത്തിൽ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യോമാക്രമണം ഇറാന്റെ മിസൈൽ, വ്യോമ പ്രതിരോധ ശേഷികൾക്ക് കാര്യമായ നാശനഷ്ടം വരുത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇതിന് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് B-52 ബോംബർ വിമാനങ്ങൾ പശ്ചിമേഷ്യയിലേയ്ക്ക് എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ നിർണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നീക്കം. അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നവംബർ 5-ന് മുമ്പ് ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്രായേലിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകുമെന്ന് സംഘർഷത്തിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ ഇസ്രയേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!