കാലിഫോർണിയ: അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല തങ്ങളുടെ ആദ്യത്തെ റോബോടാക്‌സി അവതരിപ്പിച്ചു. കാലിഫോർണിയയിലെ ബർബാങ്കിൽ നടന്ന ഒരു പരിപാടിയിലാണ് ടെസ്‌ല സിഇഒ എലോൺ മസ്‌ക് കമ്പനിയുടെ പുതിയ റോബോടാക്‌സി സൈബർക്യാബ് അവതരിപ്പിച്ചത്. 2026-ൽ തന്നെ ഈ കാറിന്റെ ഉൽപ്പാദനം ആരംഭിക്കാൻ കഴിയുമെന്ന് ഇലോൺ മസ്‍ക് പ്രഖ്യാപിച്ചു. പ്രോട്ടോടൈപ്പ് മോഡൽ നോക്കുമ്പോൾ, അതിൽ സ്റ്റിയറിംഗ് വീലോ പെഡലോ ഇല്ല, അതിൽ പ്ലഗ് ചാർജുചെയ്യാനുള്ള സ്ഥലമില്ല. ഈ റോബോടാക്‌സി വയർലെസ് ആയി വൈദ്യുതി സ്വീകരിക്കുമെന്നും വാഹനത്തിൻ്റെ ബാറ്ററി ചാർജ് ചെയ്യുമെന്നും എലോൺ മസ്‌ക് പറഞ്ഞു. അതായത് ഏത് സ്‌മാർട്ട്‌ഫോണിനെയും പോലെ വയർലെസ് ചാർജർ സാങ്കേതികവിദ്യയും ഇതിലുണ്ടാകും. അതേസമയം ഈ വാഹനം ഉൽപ്പാദനത്തിലേക്ക് കടക്കുന്നതിന് മുമ്പ് സർക്കാർ റെഗുലേറ്റർമാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.
എലോൺ മസ്‌കിന്റെ ടെസ്‌ല തങ്ങളുടെ ആദ്യത്തെ റോബോടാക്‌സി അവതരിപ്പിച്ചു.
25
previous post