ഹോണ്ട നിസാൻ ലയനം ഉപേക്ഷിച്ചു. ലയന ചർച്ചകൾ ഉപേക്ഷിച്ചയായി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും സ്ഥിരീകരിച്ചു. ഇരു കമ്പനികളും ഒന്നിക്കാനായി കഴിഞ്ഞ വർഷം ഡിസംബറിൽ ഒപ്പുവെച്ച ധാരണപത്രത്തിൽ നിന്ന് പിന്മാറുന്നതായി ഹോണ്ടയും നിസാനും വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ഇലക്ട്രിക് വാഹന രംഗത്ത് സഹകരണം തുടരാനും ഇരുകമ്പനികളുടെയും ബോര്‍ഡ് യോഗം തീരുമാനിച്ചുവെന്നാണ് വിവരം.
60 ബില്യന്‍ ഡോളര്‍ (ഏകദേശം 5.2 ലക്ഷം കോടിരൂപ) മൂല്യമുള്ള കമ്പനിയാകാനുള്ള പദ്ധതിയാണ് ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പൊളിഞ്ഞത്. നിസാന്‍-ഹോണ്ട കമ്പനികളുടെ കുടക്കീഴില്‍ പുതിയൊരു കമ്പനി ആരംഭിക്കാനുള്ള ചർച്ചകളായിരുന്നു ആദ്യഘട്ടത്തിൽ നടന്നിരുന്നത്. എന്നാൽ, നിസാനെ ഉപ കമ്പനിയാക്കാനുള്ള ഹോണ്ടയുടെ നിർദേശവും വലിയ അഭിപ്രായ വ്യത്യാസങ്ങളുമാണ് കൈകോർക്കലിന് തിരിച്ചടിയായത് എന്നാണ് റിപ്പോർട്ട്. ലയന നീക്കങ്ങള്‍ തുടങ്ങിയതിന് ശേഷം നിസാന്‍ മറ്റ് കമ്പനികളുമായി സഹകരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയതും തിരിച്ചടിയായി. തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ നിസാനില്‍ നിക്ഷേപം നടത്തുമെന്നാണ് സൂചനകള്‍. ഇക്കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യൂംഗ് ലിയോ പറഞ്ഞിരുന്നു.
മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ മിത്‌സുബിഷിയും ഹോണ്ടയ്ക്കും നിസ്സാനും ഒപ്പം പങ്കാളിയായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാൽ ലയനത്തിന് മിസ്തുബിഷിയ്ക്കും ഇപ്പോൾ താൽപര്യമില്ലെന്നാണ് വിവരം. നിലവിൽ ഫ്രഞ്ച് കമ്പനിയായ റോനോ, മിത്‌സുബിഷി എന്നീ കമ്പനികളുമായി ആഗോളതലത്തിൽ നിസാൻ സംഖ്യത്തിലാണ്. നിസാനിൽ 36 ശതമാനം ഓഹരി നിക്ഷേപം റെനോയ്ക്കുണ്ട്.