Saturday, May 30, 2026
Home » പടക്ക നിർമാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ മരിച്ചു.
സ്ഫോടനം

പടക്ക നിർമാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ മരിച്ചു.

by Editor

അമരാവതി: ആന്ധ്രയിലെ പടക്ക നിർമാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ മരിച്ചു. ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അനക്‌പള്ളി ജില്ലയിലെ കോട്ടവുരട്ല‌ എന്ന സ്ഥലത്തെ പടക്ക നിർമാണ ഫാക്‌ടറിയിൽ ഉച്ച കഴിഞ്ഞാണ് പൊട്ടിത്തെറി ഉണ്ടായത്. 15 പേരാണ് അപകടസമയത്ത് പടക്ക നിർമാണ ശാലയിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ പടക്ക നിർമാണ യൂണിറ്റ് പൂർണമായും തകർന്നു.

Send your news and Advertisements

You may also like

error: Content is protected !!