Saturday, May 30, 2026
Home » കോട്ടയ്ക്കലിൽ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം
കോട്ടയ്ക്കലിൽ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കലിൽ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

by Editor

മലപ്പുറം: തലയില്‍ ചക്ക വീണ് ഒന്‍പത് വയസ്സുകാരി മരിച്ചു. കോട്ടയ്ക്കല്‍ മിനി റോഡില്‍ ഫാറൂഖ് കോളേജിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവിയുടെ മകള്‍ ആയിഷ തെസ്‌നി ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയയിരുന്നു അപകടം. വീടിന് മുന്നിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് തസ്നിയുടെ തലയിലേക്ക് വലിയ ചക്ക വീണത്. ​ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Send your news and Advertisements

You may also like

error: Content is protected !!