Sunday, May 31, 2026
Home » കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
വാഹനാപകടം

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

by Editor

കോട്ടയം: നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. അപകടത്തിൽ മൂന്ന് പേ‍ർക്ക് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ജീപ്പിൽ പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്.

പുലർച്ചെ രണ്ടരയോടെ എം.സി. റോഡിൽ നാട്ടകം പോളിടെക്നിക്കിന് സമീപത്തായിരുന്നു അപകടം. തൊടുപുഴ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത് എന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർ‌ ഇന്റീരിയർ‌ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്. ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം. പൊലീസും ഫയർ‌ഫോഴ്സും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Send your news and Advertisements

You may also like

error: Content is protected !!