Friday, May 15, 2026
Home » കേരള പുട്ടുപൊടി എന്ന പേരിൽ ഹഷീഷ് കടത്താൻ ശ്രമം; 33 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി
കേരള പുട്ടുപൊടി എന്ന പേരിൽ ഹഷീഷ് കടത്താൻ ശ്രമം; 33 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

കേരള പുട്ടുപൊടി എന്ന പേരിൽ ഹഷീഷ് കടത്താൻ ശ്രമം; 33 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

by Editor

ചെന്നൈ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് മാലിയിലേക്ക് പോവുകയായിരുന്ന ബോട്ടിൽ നിന്ന് 33 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ഹഷീഷ് കടത്താൻ ശ്രമിച്ചത് കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിലെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ അറിയിച്ചു. കപ്പലും 9 ജീവനക്കാരെയും ഡിആര്‍ഐ കാസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏകദേശം 30 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ ആണ് പിടികൂടിയിരിക്കുന്നത്. ഏകദേശം 33 കോടി രൂപ അന്താരാഷ്‌ട്ര വിപണിയില്‍ ഇതിനു വിലമതിക്കും.

Send your news and Advertisements

You may also like

error: Content is protected !!