Monday, June 1, 2026
Home » കരുവന്നൂർ കേസ്: കെ.രാധാകൃഷ്ണനെ ഇഡി 8 മണിക്കൂർ ചോദ്യം ചെയ്‌തു.
കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യും.

കരുവന്നൂർ കേസ്: കെ.രാധാകൃഷ്ണനെ ഇഡി 8 മണിക്കൂർ ചോദ്യം ചെയ്‌തു.

by Editor

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ആലത്തൂർ എംപി കെ. രാധാകൃഷ്ണനെ ഇഡി 8 മണിക്കൂർ ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കെ. രാധാകൃഷ്ണന്‍ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തത്.

നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടിസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി കെ.രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. കെ.രാധാകൃഷ്ണന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി കേസിൽ അന്വേഷിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇഡി മുന്‍പ് ചോദ്യം ചെയ്തിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!