Mantis Partners Sydney
Monday, March 9, 2026
Mantis Partners Sydney
Home » മുണ്ടക്കൈ-ചൂരൽമല: മൂന്നാം ഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു
വയനാട് പുനരധിവാസം

മുണ്ടക്കൈ-ചൂരൽമല: മൂന്നാം ഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

by Editor
Send your news and Advertisements

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീടുകളിലേക്കുള്ള വഴികൾ ഒഴുകിപ്പോയി ഒറ്റപ്പെട്ടവരെ ഉൾപ്പെടുത്തിയുള്ള മൂന്നാം ഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വാർഡുകളിലായി 70 കുടുംബങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 13-നാണ് . വഴി ഇല്ലാത്ത പ്രദേശങ്ങളിലുള്ളവരെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ, പത്താം വാർഡിൽ 18, പതിനൊന്നാം വാർഡിൽ 37, പന്ത്രണ്ടാം വാർഡിൽ 15 കുടുംബങ്ങളാണുള്ളത്.

മുമ്പ് പ്രസിദ്ധീകരിച്ച ഒന്നാം ഘട്ട കരട് പട്ടികയിൽ 242 കുടുംബങ്ങളും രണ്ടാം ഘട്ട പട്ടികയിൽ 81 കുടുംബങ്ങളും ഉൾപ്പെട്ടിരുന്നു. ഒന്നാം ഘട്ട പട്ടികയിൽ വീടുകൾ പൂര്‍ണമായും നഷ്ടപ്പെട്ടവരെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം ഘട്ടത്തിൽ, വാസയോഗ്യമല്ലെന്ന് ജോൺ മത്തായി കമ്മീഷൻ കണ്ടെത്തിയ പ്രദേശങ്ങളിലെ വീടുകൾ ഉൾപ്പെടുത്തിയിരുന്നു. വീട്ടിലേക്ക് പോകാനുള്ള മാർഗ്ഗമില്ലാതെ ഒറ്റപ്പെട്ടവരാണ് മൂന്നാം ഘട്ട കരട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവർ.

You may also like

error: Content is protected !!