Saturday, July 19, 2025
Mantis Partners Sydney
Home » ജെ ബി കോശി കമ്മിഷന്‍ ശുപാര്‍ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി
ജെ ബി കോശി കമ്മിഷന്‍ ശുപാര്‍ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി

ജെ ബി കോശി കമ്മിഷന്‍ ശുപാര്‍ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി

by Editor

ജെ ബി കോശി കമ്മിഷന്‍ ശുപാര്‍ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വകുപ്പുകള്‍ക്ക് ഇതിനകം നടപ്പാക്കാന്‍ കഴിയാവുന്നവയില്‍ മിക്കവയും നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല കമ്മിറ്റി മോണിറ്ററിങ്ങ് നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിസഭാ പരിഗണനയ്ക്ക് വിടേണ്ടവ, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ടവ എന്നിവയ്ക്ക് പുറമെ നടപ്പാക്കാന്‍ പറ്റാത്ത ശുപാര്‍ശകളും ഉണ്ട്. ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് ക്രോഡീകരിച്ച പട്ടിക തയ്യാറാക്കണം. മന്ത്രിസഭയുടെ പരിഗണനയ്ക്ക് എടുക്കേണ്ട ശുപാര്‍ശകള്‍ കാലതാമസം കൂടാതെ മന്ത്രിസഭയില്‍ കൊണ്ടുവരും. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതത് സെക്രട്ടറിമാര്‍ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി രാജീവ്, സജി ചെറിയാന്‍, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹ, കെ ആര്‍ ജ്യോതിലാല്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പെരിന്തൽമണ്ണ യൂണിറ്റ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ന്യൂനപക്ഷ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും മലയോര കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നും കേന്ദ്ര വന നിയമത്തിലെ പരിഹാരം കാണാവുന്ന സാധ്യതകൾ ഉപയോഗിച്ച് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!