കാൻബറ: ഓസ്‌ട്രേലിയയിൽ യോഗ്യത നേടിയ റജിസ്‌റ്റേർഡ് നഴ്‌സുമാർക്ക് (RNs) നിശ്ചിത മരുന്നുകൾ കുറിച്ചു നൽകാനുള്ള അധികാരം നിലവിൽ വന്നു. നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയയുടെ (NMBA) നേതൃത്വത്തിലാണ് ഈ സുപ്രധാന പരിഷ്‌കാരം നടപ്പിലാക്കിയത്. ഓസ്‌ട്രേലിയൻ നഴ്‌സിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഈ നിയമപരിഷ്കരണത്തിലൂടെ നഴ്‌സുമാർക്ക് നിശ്ചിത മരുന്നുകൾ നിർദ്ദേശിക്കാനുള്ള അവകാശമാണ് ലഭിക്കുന്നത്.
ഈ അവകാശം ലഭിക്കുന്നതിന് നഴ്‌സുമാർ NMBA-അംഗീകൃതമായ അധിക യോഗ്യതകളും, ക്ലിനിക്കൽ അനുഭവസമ്പത്തും നേടിയിരിക്കണം. വിദൂര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന ആളുകൾക്ക് ആരോഗ്യ സേവനങ്ങളും മരുന്നുകളും വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം.
2025 ലെ ആരോഗ്യ നിയമനിർമ്മാണ ഭേദഗതി (ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്‌സ് നിർദ്ദേശിക്കൽ) ബിൽ, അംഗീകൃത നഴ്‌സുമാർക്ക് ഒരു അംഗീകൃത ഹെൽത്ത് പ്രാക്ടീഷണറുമായി സഹകരിച്ച് പിബിഎസ് സബ്‌സിഡിയോടെ മരുന്നുകൾ നിർദ്ദേശിക്കാൻ അനുവദിക്കുന്നതിന് 1953 ലെ ദേശീയ ആരോഗ്യ നിയമം ഭേദഗതി ചെയ്യും.
ഒരു സ്വതന്ത്ര പ്രിസ്ക്രൈബറുടെ (ഡോക്ടർ അല്ലെങ്കിൽ നഴ്‌സ് പ്രാക്ടീഷണർ) പങ്കാളിത്തത്തോടെയുള്ള (Partnership Prescribing) നിശ്ചിത കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും നഴ്‌സുമാർ മരുന്നുകൾ കുറിക്കുക. ഷെഡ്യൂൾ 2, 3, 4, കൂടാതെ മോർഫിൻ ഉൾപ്പെടെയുള്ള ഷെഡ്യൂൾ 8 മരുന്നുകൾ വരെ ഇങ്ങനെ കുറിക്കാൻ സാധിക്കും. നഴ്‌സുമാർ എഴുതുന്ന മരുന്നുകൾക്കും സബ്‌സിഡി നിരക്കിലുള്ള PBS ആനുകൂല്യം രോഗികൾക്ക് ലഭ്യമാക്കുന്നതിനുള്ള ഫെഡറൽ നിയമവും പാസാക്കിയിട്ടുണ്ട്.
എല്ലാ രജിസ്റ്റേർഡ് നഴ്‌സുമാർക്കും നേരിട്ട് മരുന്നെഴുതാൻ സാധിക്കില്ല. ഇതിനായി Nursing and Midwifery Board of Australia (NMBA) നിർദ്ദേശിക്കുന്ന പ്രത്യേക അംഗീകാരം (Endorsement) നേടണം. കഴിഞ്ഞ 6 വർഷത്തിനിടയിൽ കുറഞ്ഞത് 3 വർഷത്തെ (5,000 മണിക്കൂർ) ക്ലിനിക്കൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. NMBA അംഗീകരിച്ച പ്രത്യേക പോസ്റ്റ് ഗ്രാജുവേറ്റ് പഠനം പൂർത്തിയാക്കണം.
New law gives registered nurses PBS prescribing powers for the first time >>
Health Legislation Amendment (Prescribing of Pharmaceutical Benefits) Bill 2025 >>

