Saturday, May 16, 2026
Home » ഫ്യൂഷൻ ഫെസ്റ്റിവൽ ആവേശത്തിൽ ബ്രിസ്ബേൻ
ഫ്യൂഷൻ ഫെസ്റ്റിവൽ ആവേശത്തിൽ ബ്രിസ്ബേൻ

ഫ്യൂഷൻ ഫെസ്റ്റിവൽ ആവേശത്തിൽ ബ്രിസ്ബേൻ

by Editor

ബ്രിസ്ബേൻ: കൈരളി ബ്രിസ്ബേൻ ഒരുക്കുന്ന ആഗോള മൾട്ടി കൾച്ചറൽ ഹാർമണി പ്രോഗ്രാം ആയ ബ്രിസ്ബേൻ ഫ്യൂഷൻ ഫെസ്റ്റിവൽ മെയ് മാസം 23 ശനിയാഴ്ച നടത്തപെടുന്നു. രാവിലെ 11 മുതൽ രാത്രി 8 മണി വരെ മൗണ്ട് ഗ്രാവറ്റ് ഷോ ഗ്രൗണ്ടിൽ ആണ് പരിപാടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ, വർണ്ണശബളമായ വെടിക്കെട്ട്, ഡിജെ നൈറ്റ്, വേറിട്ട രുചിക്കൂട്ടുകൾ നിറഞ്ഞ ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള ഗെയിം സ്റ്റേഷൻസ് എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷകങ്ങൾ ആണ് . ഉത്ഘാടനത്തോടനുബന്ധിച്ച് ബ്രിസ്ബേൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ, പുതിയതായി പൗരത്വം നേടിയവർക്കുള്ള, ഓസ്ട്രേലിയൻ സിറ്റിസൺഷിപ് സെറിമോണിയും വേദിയിൽ നടത്തപ്പെടും.

ക്വീൻസ്ലാൻഡിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ കൈരളി ബ്രിസ്ബൻ ഒരുക്കുന്ന പരിപാടിക്ക് പ്രവേശനം തികച്ചും സൗജന്യം ആണെന്നും, സുഗമമായ നടത്തിപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയതുമായി സംഘാടകർ അറിയിച്ചു.

വിശദവിവരങ്ങൾക്ക് പ്രസിഡന്റ് തോമസ് കാച്ചപ്പിള്ളി(0401 977 753), സെക്രട്ടറി ജിജോ ജോർജ് (0447 798 677), ട്രഷറർ മഹേഷ് സ്കറിയ (0404 186 469)എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ജോബിൻ ജോയ്

Send your news and Advertisements

You may also like

error: Content is protected !!