ഓസ്ട്രേലിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യ പസിഫിക് ഭദ്രാസനത്തിന് ഒരു ദേവാലയം കൂടി. ഏഷ്യ പസിഫിക് ഭദ്രാസനത്തിൽ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മെൽബൺ എന്ന നാമധേയത്തിൽ പുതിയ ദേവാലയം 2025 ഏപ്രിൽ മാസം ഒന്നാം തീയതി സ്ഥാപിതമായി.
ദേവാലയത്തിന്റെ ആദ്യ വിശുദ്ധ കുർബാന ഏപ്രിൽ മാസം 27 തീയതി ഞായറാഴ്ച രാവിലെ 7:45 ന് ആരംഭിക്കുന്നതായ പ്രാർത്ഥനയ്ക്ക് ഏഷ്യ പസഫിക് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിയ്ക്കും.
ഭദ്രാസനത്തിലെ വൈദികരും കൗൺസിൽ അംഗങ്ങളും വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളും ഈ അവസരത്തിൽ പങ്കെടുക്കുന്നു. മെൽബണിന്റെ നോർത്തേൺ റീജിയണിൽ ഉള്ള സബർബുകൾ കേന്ദ്രീകരിച്ചു കൊണ്ടാണ് പുതിയ ദേവാലയം സ്ഥാപിത ആയിരിക്കുന്നത്.
ഏഷ്യ പസിഫിക് ഭദ്രാസനത്തിലെ വൈദികനായ ഫാദർ ജിബിൻ സാബു ഇടവകയുടെ ചുമതലകൾക്ക് നേതൃത്വം നൽകുന്നു. അതോടൊപ്പം ഇടവകയുടെ ഭരണ ചുമതലകൾ നിർവഹിക്കുന്നതിന് ആയി ശ്രീ. ആഷ്‌ലി ചെമ്മനം, ശ്രീ. ബിനോയ് വർഗീസ്, ശ്രീ ജോസൻ മാത്യു, ശ്രീ സജിത്ത് തോമസ്, ശ്രീ സന്തോഷ് സാമുവൽ എന്നിവർ അടങ്ങുന്ന അഞ്ചംഗ സമിതിയെ ഭദ്രാസന മെത്രാപ്പോലീത്ത കൽപ്പന മുഖാന്തരം നിയമിച്ചിട്ടുള്ളത് ആകുന്നു.
ജോജി