30
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി, ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെ നടന്ന ഭീകരാക്രമണം തന്നെ ഞെട്ടിച്ചു, ഈ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ല, ഓസ്ട്രേലിയ അതിനെ അപലപിക്കുന്നു എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി പ്രസ്താവനയിൽ അറിയിച്ചു.
സേനകളോട് സജ്ജമാകാൻ നിർദ്ദേശം, സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക്കിസ്ഥാനികൾ ഉടൻ ഇന്ത്യ വിടണം.