44
നടിയും സോഷ്യൽമീഡിയ താരവുമായ അഷിക അശോകൻ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം നടന്നത്.
യൂട്യൂബ് റീൽസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അഷിക അശോകന്‍. ‘മിസ്സിങ് ഗേൾസ്’ എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം കുറിച്ചിരുന്നു. പുന്നഗൈ സൊല്ലും, സെൻട്രിതാഴ് എന്നീ തമിഴ് സിനിമകളിലും അഷിക അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ ധീരം ആണ് അഷികയുടേതായി വരാനിരിക്കുന്ന ചിത്രം.
വളരെക്കാലമായി അറിയാവുന്ന ആളാണ് പ്രണവെന്നും പെട്ടെന്നുള്ള കല്യാണമായിരുന്നെന്നും വിവാഹത്തിന് ശേഷം അഷിക മാധ്യമങ്ങളോട് പ്രതികരിച്ചു.