27
മനാമ: കോഴിക്കോട് കാപ്പാട് തെക്കേക്കടവത്തു ബഷീറിന്റെ മകന്‍ മുഹമ്മദ് ഫായിസ് (22) ബഹ്റൈനില്‍ നിര്യാതനായി. ബിസിനസുമായി ബന്ധപ്പെട്ടു പിതാവിനോടൊപ്പം സൗദിയിലേക്ക് പോകവേ ബഹ്‌റൈനിലെത്തിയ ഫായിസിനെ ഞായറാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മനാമയിലെ താമസസ്ഥലത്ത് പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫായിസിനെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണ്. മാതാവ് ഫാത്തിമയും ഇളയ സഹോദരന്‍ ഫായിഖും കുവൈറ്റിലാണ്. മറ്റൊരു സഹോദരന്‍ ഫാസ്ലന്‍ ജോര്‍ജിയയില്‍ വിദ്യാര്‍ഥിയാണ്.