69
ബ്രിസ്‌ബേൻ: സെന്റ്. ജോർജ് മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഓശാന പെരുന്നാൾ ആചരിച്ചു. ഓശാന ശുശ്രൂഷകൾക്ക് ഏഷ്യാ പസഫിക് ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് നേതൃത്വം നൽകി. ഇടവക വികാരി റവ. ഫാ ലിജു സാമുവേൽ സഹകാർമ്മികത്വം വഹിച്ചു.
യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനം ഓർക്കുന്ന ദിനമായ ഓശാന ഞായർ രാവിലെ പ്രഭാത നമസ്കാരത്തോട് കൂടി പ്രാർഥനകൾ ആരംഭിച്ചു. തുടർന്ന് നടന്ന കുരുത്തോല വാഴ്‌വിനും, പ്രദക്ഷിണത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.