മോഹൻലാൽ- ശോഭന എവർഗ്രീൻ കോമ്പോ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘തുടരും’ സിനിമയുടെ ടീസർ പുറത്തിറങ്ങി. 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്സിഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നാട്ടിൻപുറം പശ്ചാത്തലമാക്കി ഒരുക്കിയ തുടരും കുടംബ ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
ഏപ്രിൽ 25 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.